ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും

0
k-babu

മുൻ മന്ത്രി കെ ബാബുവിന് മേൽ വിജിലൻസിന്റെ പിടി മുറുകുന്നു. ബാർ കോഴ കേസിൽ ബാബുവിനെതിരായ കൂടുതൽ തെളിവുകൾ വിജിലൻസ് കണ്ടെത്തി. ഇതേ തുടർന്ന് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും.

ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ബാബുറാമുമായി ബാബുവിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് വിജിലൻസിന് ലഭിച്ചിരിക്കുന്നത്.

ബാബു റാം വിജിലൻസിന് അയച്ച കത്ത് റെയ്ഡജിൽ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺവിളികളുടെ രേഖകളും ലഭിച്ചതിനെ തുടർന്നാണ് കൂടുതൽ അന്വേഷണങ്ങൾക്കായി ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുക.

Vigilance case, K Babu, Bar scanm

Comments

comments