തേജസ്വി യാദവിന് വാട്‌സ്ആപ്പില്‍ ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍

0
tejashwi

ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനുമായ തേജസ്വി യാദവിന് വാട്‌സ്ആപ്പില്‍ ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍. റോഡുകളുടെ ശോച്യാവസ്ഥ കാണിച്ച് പരാതികള്‍ അയക്കാന്‍ തേജസ്വി നല്‍കിയ നമ്പറിലാണ് വിവാഹഭ്യര്‍ത്ഥനകളുടെ കുത്തൊഴുക്ക് വന്നത്. ഇത് തേജസ്വിയുടെ പേഴ്സണല്‍ നമ്പറാണെന്ന് കരുതിയാണ് ഇത്തരത്തിലുള്ള മെസേജുകള്‍ എത്തിയത്.

ഇരുപത്തിയഞ്ച്കാരനായ തേജസ്വി ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും പരാതികള്‍ സ്വീകരിക്കുകയും അവയ്ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യാറുണ്ട്.

tejashwi yadav

Comments

comments

youtube subcribe