2000 രൂപയുടെ നോട്ട് പുറത്തിറക്കാൻ ആർബിഐ

2000

2000 രൂപയുടെ കറൻസി നോട്ട് പുറത്തിറക്കാൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വ്യാജനോട്ടുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ 500, 1000 രൂപ നോട്ടുകൾ പിൻവലിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കാൻ റിസർവ്വ് ബാങ്ക് ഒരുങ്ങുന്നത്.

നിലവിൽ 10 രൂപ മുതൽ 1000 രൂപവരെ 6 തരം നോട്ടുതകളാണ് ഉള്ളത്. 2000 രൂപയുടെ നോട്ടിന്റെ ആദ്യ ബാച്ച് മൈസൂരിലെ കേന്ദ്രത്തിൽ പൂർത്തിയായതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ റിസർവ്വ് ബാങ്ക് ഇക്കാര്യം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഏതെല്ലാം നോട്ടുകൾ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതും ഡിസൈൻ തീരുമാനിക്കുന്നതുമെല്ലാം റിസർവ്വ് ബാങ്ക് ആണ്.

2,000 notes will be in circulation soon

NO COMMENTS

LEAVE A REPLY