Advertisement

വിമർശിക്കാം, അപമാനിക്കരുതെന്ന് എ കെ ബാലൻ

October 22, 2016
Google News 1 minute Read
ak-balan

ജനനി സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ പ്രസ്താവന വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എ കെ ബാലൻ രംഗത്ത്. വിമർശിക്കാം പക്ഷേ അപമാനിക്കരുതെന്ന് പറഞ്ഞാണ് ബാലൻ പോസ്റ്റ് ആരംഭിക്കുന്നത്.

തന്റെ പ്രസ്താവനയിലെ ചിലവാക്കുകൾ ബോധപൂർവ്വം എടുത്ത് വിവാദമുണ്ടാക്കുകയായിരുന്നെന്നും ബാലൻ പോസ്റ്റിൽ പറയുന്നു. ഏകപക്ഷീയമായി ലഭിച്ച വിവരങ്ങൾ വെച്ച് ചിലർ പ്രതികരിചട്ച്ത് ഏറെ വേദനാജനകമാണെന്നും എന്നെ അറിയുന്ന ഒരു ആദിവാസി സുഹൃത്തും ഈ നുണ പ്രചരണത്തിൽ വീഴില്ലെന്ന് ഉറപ്പാണെന്നും ബാലൻ വിശദീകരിച്ചു.

ഓരോ ആദിവാസി കുടുംബത്തേയും എന്റെ സ്വന്തം കുടുംബമായിട്ടാണ് ഞാൻ കാണുന്നത്. വിഎസ് സര്ക്കാ രിന്റെ കാലഘട്ടത്തിൽ ഈ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയിൽ അത് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്, ബാലൻ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

അട്ടപ്പാടിയിൽ സർക്കാർ നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിയെ കുറിച്ച് 19.10.2016 ന് നിയമസഭയിലെ ചോദ്യോത്തര വേളയിൽ മണ്ണാര്ക്കാട് എംഎല്എ ഉന്നയിച്ച ഉപചോദ്യത്തിന് മന്ത്രി എന്ന നിലയിൽ ഞാൻ നല്കിയ ഉത്തരം ദുരുദ്ദേശ്യത്തോടെ നവമാധ്യമങ്ങളിൽ ചിലത് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ മുഖ്യധാരാ പത്രദൃശ്യ മാധ്യമങ്ങൾ ആദ്യം ഇത്തരമൊരു വാര്ത്ത പ്രസിദ്ധീകരിച്ചിരുന്നില്ല. സഭയിൽ പ്രതിപക്ഷവും ആക്ഷേപം ഉന്നയിച്ചിരുന്നില്ല. എന്നാൽ ചില ഓണ് ലൈന് വാര്ത്താ പോര്ട്ട്‌ലുകളിൽ വന്ന വാര്ത്തകൾ പിന്നീട് പലരും ഷെയർ ചെയ്തതിന് ശേഷമാണ് ചില മുഖ്യഥാരാ മാധ്യമങ്ങൾ ഇത് ഏറ്റുപിടിച്ചത്. ഒരു പുനരാലോചനയുടെ ഭാഗമായി ബോധപൂര്വാമാണിത്.
എന്റെ മറുപടി പൂര്ണരൂപത്തിൽ കൊടുക്കുന്നതിന് പകരം ബോധപൂര് വമായി ചില വാക്കുകൾ അടര്ത്തി യെടുത്ത് ആദിവാസി മേഖലയിൽ ഈ സര്ക്കാ ർ വന്നതിന് ശേഷം നടത്തിയ ശ്രദ്ധേയമായ പ്രവര്ത്ത നങ്ങളെ തമസ്‌കരിക്കാനാണ് ശ്രമിച്ചത്. ഒപ്പം വ്യക്തിപരമായി എന്നെ അപമാനിക്കാൻ വാര്ത്ത വക്രീകരിച്ച് കൊടുക്കുകയും ചെയ്തു. എന്നെ അറിയുന്ന ഒരു ആദിവാസി സുഹൃത്തും ഈ നുണ പ്രചരണത്തിൽ വീഴില്ലെന്ന് ഉറപ്പാണ്. ഏകപക്ഷീയമായി കേട്ടും വായിച്ചും ചില സുഹൃത്തുക്കൾ പ്രതികരിക്കുന്നത് വേദനാജനകമാണ്.

ഓരോ ആദിവാസി കുടുംബത്തേയും എന്റെ സ്വന്തം കുടുംബമായിട്ടാണ് ഞാൻ കാണുന്നത്. വിഎസ് സര്ക്കാ രിന്റെ കാലഘട്ടത്തിൽ ഈ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയിൽ അത് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്റെ ആദിവാസി ഊരുകളിലേക്കുള്ള യാത്രയും അവരോടൊപ്പമുള്ള താമസവും പൊതുസമൂഹവും ആദിവാസി വിഭാഗങ്ങളും പുതിയൊരു അനുഭവമായിട്ടാണ് കണ്ടത്. വെളിച്ചമെത്താത്ത ആദിവാസി ഊരുകളിൽ വെളിച്ചം എത്തിയത് അക്കാലത്തായിരുന്നു.

കഴിഞ്ഞ യുഡിഎഫ് സര്ക്കാാരിന്റെ കാലഘട്ടത്തിൽ അട്ടപ്പാടിയിൽ നടന്ന ശിശുമരണവുമായി ബന്ധപ്പെട്ട് ഞാൻ അസംബ്ലിയിൽ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തെ തുടര്ന്നാണ് ബഹു. മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. ശിശുമരണ നിരക്കിൽ സര് വകാല റെക്കാര്ഡാണ് യുഡിഎഫ് ഭരണത്തിൽ കണ്ടത്. ഇത് കേരളത്തിന് അപമാനമാണെന്ന് പറയാൻ അന്നത്തെ മുഖ്യമന്ത്രി തന്നെ നിര്ബന്ധിക്കപ്പെട്ടു.

ശിശുമരണ നിരക്ക് കുറയ്ക്കുക, നല്ല പോഷകാഹാരം നല്കുക, മതിയായ വൈദ്യസഹായം ലഭ്യമാക്കുക, ഇവ ഉറപ്പുവരുത്താനാണ് ഈ സര്ക്കാർ അധികാരത്തിൽ വന്ന് 10 ദിവസം കഴിയുമ്പോൾ 2016 ജൂൺ 4 ന് അട്ടപ്പാടി സന്ദര്ശിച്ചത്. എംപി, കളക്ടർ, സബ്കളക്ര്!, എംഎല്എ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ അട്ടപ്പാടിയിലെ പ്രവര്ത്തനങ്ങളെ സംബന്ധിച്ച് റിവ്യൂ നടത്തി. ആ ഘട്ടത്തിൽ 37 ആദിവാസി കുട്ടികളെ സാധാരണ ഭാരത്തേക്കാളും കുറവുള്ളവരായി കണ്ടെത്തിയിരുന്നു. ഇവരുടെ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് 12 എങ്കിലും ഉണ്ടായിരിക്കേണ്ടത് 7 മാത്രമായിരുന്നു. ശിശുമരണത്തിന് എല്ലാ സാധ്യതയും ഇത് മൂലം ഉണ്ടാകുമായിരുന്നു. ശക്തമായ ഇടപെടൽ സര്ക്കാർ നടത്തി. ഇതിന്റെ ഭാഗമായി ഒരു കുട്ടിക്കും പിന്നീട് ജീവഹാനിയുണ്ടായില്ല. ഇവര്ക്ക് വൈദ്യസഹായവും പോഷകാഹാരവും ഉറപ്പുവരുത്തി. അട്ടപ്പാടി ഉള്‌പെടെയുള്ള ആദിവാസി മേഖലകളിൽ പഞ്ഞമാസത്തിൽ (ജൂൺ, ജൂലൈ, ആഗസ്ത്, സപ്തംബർ) 25 കോടി രൂപ ചെലവഴിച്ച് പോഷകാഹാരക്കിറ്റുകൾ വീടുകളിലെത്തിച്ചു. സൗജന്യ റേഷൻ ഉറപ്പുവരുത്തി. ഇതിന് പുറമെ ഓണക്കാലത്ത് 1,52,000 ത്തോളം കുടുംബങ്ങള്ക്ക് നല്ല ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ഇതിന് 13 കോടി രൂപയാണ് ചെലവഴിച്ചത്.

ഡോക്ടർമാരുടെ സംഘം സ്‌കൂളുകളിൽ പോയി ഹെല്ത്ത് സ്‌ക്രീനിംഗ് നടത്തി. ഹിമോഗ്ലോബിൻ കുറഞ്ഞ കുട്ടികള്ക്ക് പ്രത്യേക ശുശ്രൂഷയും നിരീക്ഷണങ്ങളും ഏര്‌പ്പെടുത്തി. പോഷകാഹാര പുന:രധിവാസത്തിന് (ചഞഇ) വേണ്ടി മൂന്ന് സെന്ററുകൾ പ്രവർത്തിപ്പിച്ചു. ഇതിന്റെ ഫലമായാണ് പോഷകാഹാരക്കുറവു മൂലം കുട്ടികൾ മരിക്കുന്ന അവസ്ഥ ഒഴിവായത്.

ഇതിനിടയിൽ 13 വയസുള്ള മണികണ്ഠൻ എന്ന കുട്ടി വയറുവേദനയും പനിയും ശ്വാസം മുട്ടലും ബാധിച്ച് മരണമടഞ്ഞു. എല്ലാ വൈദ്യസഹായവും നല്കിയിട്ടുപോലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇത് പോഷകാഹാരക്കുറവിന്റെ ഭാഗമായിരുന്നില്ല. ഈ കുട്ടിയുടെ ഷോളയാർ പഞ്ചായത്തിലെ സ്വര്ണപിരിവ് ഊര് തിരുവോണത്തിന് ഞാൻ സന്ദര്ശിച്ചിരുന്നു. പോഷകാഹാരം അവിടെ എത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയിരുന്നു. മാത്രമല്ല, രക്ഷിതാക്കള്ക്കും അത്തരമൊരു അഭിപ്രായം ഉണ്ടായിരുന്നില്ല. ആ ദിവസം തന്നെ മൂലഗംഗ ഊരിൽ തിരുവോണത്തിന് കുടുംബസമേതം ആദിവാസി സഹോദരങ്ങളോടൊപ്പം ഭക്ഷണം കഴിച്ചു. ഓണത്തിന് സര്ക്കാ ർ നല്കിയ ഭക്ഷണക്കിറ്റുകൾ ശരിയായ രീതിയിൽ വീടുകളിലെത്തിയോ എന്ന പരിശോധനയും നടത്തി. ശിശുമരണത്തില് പെടാവുന്ന മൂന്ന് മരണങ്ങൾ പിന്നീടുണ്ടായി. ജന്മമനാ തലച്ചോറിൽ ഉണ്ടായ നീര്‌ക്കെഷട്ടിന്റെി ഭാഗമായി മൂന്ന് ദിവസം പ്രായമുള്ള ഒരു കുട്ടിയും, ഹൃദയത്തിന്റെമ വാള് വിന്റെ തകരാറ് കാരണം രണ്ട് മാസം പ്രായമായ മറ്റൊരു കുട്ടിയും, അബോര്ഷന്റെ ഭാഗമായുള്ള മറ്റൊരു മരണവുമായിരുന്നു അത്.

ഇന്ത്യയിൽ ശരാശരി ശിശുമരണ നിരക്ക് ആയിരം പ്രസവത്തിന് 44 എണ്ണമാണ്. കേരളത്തിൽ അത് 12 ആണ്. അട്ടപ്പാടി മേഖലയിൽ 13 മുതൽ 33 വരെയാണ് യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്നത്. കഴിഞ്ഞ ഒരു വര്ഷത്തിനിടയിൽ അട്ടപ്പാടിയിൽ 561 പ്രസവം നടന്നതിൽ മൂന്ന് ആദിവാസി കുട്ടികളാണ് മരണപ്പെട്ടത്. ഒരിക്കലും അട്ടപ്പാടി മേഖലയിലെ ശിശുമരണം സംസ്ഥാന ശരാശരിയെക്കാൾ കൂടില്ല. മാത്രവുമല്ല ഗണനീയമായി കുറയുകയും ചെയ്യും. ഇത് ആശ്വാസകരമാണ്.
ഈ വസ്തുതകൾ മറുപടിയായി പറയുമ്പോൾ ഞാൻ എണ്ണത്തിന്റെ കണക്ക് പറഞ്ഞു. അത് ശരിയുമായിരുന്നു. എണ്ണത്തിൽ മാത്രമെ അത് പറയാനും കഴിയു. ഇത് എന്റെ പ്രിയപ്പെട്ട ആദിവാസി സമൂഹത്തെ അപമാനിക്കലാണ് എന്നാണ് ചിലർ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. ഇത് ബോധപൂര് വമായ ഒരു ഇടപെടലാണ്. മറുപടിയെ സമഗ്ര രൂപത്തിൽ കാണാതെ ചില വാക്കുകൾ മാത്രം അടര്ത്തിയെടുത്ത് അതിന്റെ അന്തസത്തയെ ദുര് വ്യാഖ്യാനം ചെയ്യുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ അപമാനിക്കലാണ്. മറ്റൊരു അജണ്ടയുടെ ഭാഗവുമാണിത്.

മരണപ്പെട്ട മൂന്ന് കുട്ടികളുടെ അമ്മമാർ ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് മുന്പ് ഗർഭിണികളായവരാണ്. ഈ വസ്തുത ഞാൻ മറുപടിയിൽ പറയാൻ നിര്ബ്ന്ധിക്കപ്പെട്ടതിന് ഒരു കാരണമുണ്ടായി. നാല് മാസത്തിന് മുമ്പ് അധികാരത്തിൽ വന്ന എല്ഡിഎഫ് സര്ക്കാരാണ് ഈ മൂന്ന് ശിശുമരണത്തിന് ഉത്തരവാദി എന്ന ചോദ്യകര്ത്താ വിന്റെ ദുഷ്ടലാക്കിനെ തുറന്നുകാട്ടാനാണ് അത് പറയാൻ നിര്ബ്ന്ധിക്കപ്പെട്ടത്. അതിനെയും വക്രീകരിച്ചു. എന്റെ പ്രസംഗത്തിന്റെ പൂര്ണ രൂപം നിയമസഭാ വെബ്‌സൈറ്റിൽ ലഭ്യമാണ്. ആര്ക്കുംവേണെങ്കിലും പരിശോധിക്കാം.

നാല് മാസത്തിനുള്ളിൽ പട്ടികജാതി/പട്ടികവര്ഗ്ഗ , പിന്നാക്ക ക്ഷേമ വകുപ്പ് ചെയ്ത കാര്യങ്ങൾ എണ്ണിയെണ്ണിപറയാൻ ഇവിടെ ആഗ്രഹിക്കുന്നില്ല. എന്നാൽ യുഡിഎഫിന്റെ കാലം എങ്ങിനെയായിരുന്നു എന്നറിയാൻ പത്രദൃശ്യമാധ്യമങ്ങളിൽ ഇപ്പോൾ നിരന്തരം വന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകൾ മാത്രം നോക്കിയാൽ മതി. ഈ നവമാധ്യമങ്ങളിൽ പലതും പ്രതികരിച്ചും കാണുന്നില്ല. ‘ആശിക്കും ഭൂമി ആദിവാസിക്ക്’ എന്ന പദ്ധതിയിൽ നടന്ന അഴിമതികൾ വിജിലന്‌സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്നെ കത്ത് നല്കിയ ദിവസമാണ് ഇത്തരം വാര്ത്തകൾ പോസ്റ്റ് ചെയ്തത്. സുധീരൻ കത്ത് നല്കും മുന്പ് തന്നെ വിജിലന്‌സ് അന്വേഷണത്തിന് ഉത്തരവായിരുന്നു.

ആത്മാര്ത്ഥമായ പ്രവര്ത്തനത്തെ തമസ്‌കരിക്കാം, വിമര്ശിക്കാം, പക്ഷെ, ദയവ് ചെയ്ത് അപമാനിക്കരുത്. കേരളത്തിലെ ആദിവാസി സമൂഹത്തിന് എന്നെ നന്നായി അറിയാം. യുഡിഎഫ് കാലത്ത് മുത്തങ്ങ വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗിയുടെ കുടുംബത്തിന് ജോലിയും സാമ്പത്തിക സഹായവും ചെയ്ത് കൊടുത്ത എല്ഡിഎഫ് സര്ക്കാരിലെ അംഗമായിരുന്നു ഞാൻ. ആദിവാസി ഗോത്രസഭാ നേതാവ് ജാനുവിന്റെ അമ്മയ്ക്ക് രണ്ടര ഏക്കർ സ്ഥലം ഉള്‌പെടെ 25000 ആദിവാസി കുടുംബത്തിന് കേന്ദ്രവനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിന് ഞാൻ നടത്തിയ ഇടപെടൽ ആദിവാസി സമൂഹത്തിന് അറിയാം.

ചരിത്രത്തിൽ ആദ്യമായി ആദിവാസി ജനവിഭാഗങ്ങള്ക്ക് സൗജന്യമായി സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കിയതും കഴിഞ്ഞ എല്ഡിഎഫ് സര്ക്കാ രാണ്. ആദിവാസികള് തന്ന ഭക്ഷണവും കഴിച്ച് അവർ തന്നെ പായയിലും കിടന്നുറങ്ങിയ എന്നെ അവർ തന്നെ വിലയിരുത്തിക്കൊള്ളും. മന്ത്രി എന്ന നിലയിലും പൊതു പ്രവര്ത്തകൻ എന്ന നിലയിലും തെറ്റുകൾ സംഭവിച്ചാൽ ചൂണ്ടിക്കാണിച്ച് എന്നെ തിരുത്താനുള്ള അവകാശവും ഈ അടിസ്ഥാന സമൂഹത്തിന് ഉണ്ടായിരിക്കും. കാരണം ഞാൻ അവരിലൊരാളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here