ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാം ഭീഷണിപ്പെടുത്തിയതായി സഹോദരങ്ങൾ

0
Nisham

ചന്ദ്രബോസ് വധക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതി. നിഷാമിന്റെ സഹോദരങ്ങളായ അബ്ദുൾ റസാഖ്, അബ്ദുൾ നിസാർ എന്നിവരാണ് തൃശ്ശൂർ റൂറൽ എസ്പി ആർ നിശാന്തിനിയ്ക്ക് പരാതി നൽകിയത്.

കേസുമായി ബന്ധപ്പെട്ട നിഷാമിീനെ കഴിഞ്ഞ ദിവസം ബാംഗ്ലൂരിലേക്ക് കൊണ്ടുപോകവെ സുഹൃത്തിന്റെ ഫോണിൽനിന്നാണ് നിഷാം ഇവരെ വിളിച്ചത്. ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖകളും തെളിവായി സഹോദരങ്ങൾ നൽകിയിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിലാണ് ഇപ്പോൾ നിഷാം. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി എസ് പി അറിയിച്ചു.

നിസഷാമിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള തിരുനെൽവേലിയിലെ കിങ്‌സ് ബീഡി കമ്പനിയിലെ തൊഴിലാളികളുടെ വേതനം വർധിപ്പിക്കാൻ സഹോദരങ്ങൾ ഏകപക്ഷീയമായി തീരുമാനമെടുത്തതാണ് നിഷാമിനെ ക്ഷുഭിതനാക്കിയത്. തുടർന്ന് സഹോദരങ്ങളെ അസഭ്യം പറഞ്ഞതും ഭീഷണിപ്പെടുത്തിയത്.

ബംഗളൂരുവിലേക്ക് കൊണ്ടു പോകുന്നതിനായി നിഷാമിനും പൊലീസ് ഉദ്യോഗസ്ഥർക്കുമുള്ള ബസ് ടിക്കറ്റ് നിഷാമിന്റെ സുഹൃത്താണ് എടുത്ത് നൽകിയതെന്നും പരാതിയിൽ പറയുന്നുണ്ട്. ബസിൽ നിഷാമിന്റെ സുഹൃത്തുക്കളും ഓഫീസ് ജീവനക്കാരും ഒപ്പം ഉണ്ടായിരുന്നു. മടക്കയാത്രക്കുള്ള ടിക്കറ്റ് നിസാമിന്റെ ഓഫീസിൽ നിന്നാണ് എടുത്തിട്ടുള്ളതെന്നും എസ്.പിക്ക് നൽകിയ പരാതിയിൽ സഹോദരങ്ങൾ വ്യക്തമാക്കുന്നുണ്ട്.

Comments

comments

youtube subcribe