നഷ്ടപരിഹാരം 10 കോടി വേണ്ട, 20 ലക്ഷം മതിയെന്ന് മാണി

0
k-m-mani-serious

ബിജുരമേശിനെതിരെ മാനനഷ്ടക്കേസിൽ നഷ്ടപരിഹാരമായി 10 കോടി രൂപ ആവശ്യപ്പെട്ടിരുന്ന മുൻ മന്ത്രി കെ എം മാണി നിലപാട് മാറ്റി. 10 കോടി രൂപ വേണ്ടെന്നും 20 ലക്ഷം മതിയെന്നുമുള്ള അപേക്ഷ മാണിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.

ബാർ കോഴക്കേസിൽ രണ്ടാം തുടരന്വേഷണം വിജിലൻസ് ആരംഭിച്ചതിന് പിന്നാലെയാണ് മാണി അപേക്ഷയുമായി മാണി കോടതിയിലെത്തിയി രിക്കുന്നത്. കോടതി ഫീസായി 15 ലക്ഷം രൂപ കെട്ടിവെക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്നും അപേക്ഷയിൽ പറയുന്നു.

മാണിക്കെതിരായി രണ്ടാം തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി അന്വേഷണത്തിന്റെ പുരോഗതി ഇന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിജിലൻസ് കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ കേസ് നവംബർ 30ലേക്ക് മാറ്റിവെച്ചു.

Comments

comments