ഗോ രക്ഷാ സമിതികളെ നിരോധിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി

0
s-c-supreme-court

ഗോരക്ഷാ പ്രവർത്തനത്തിന്റെ പേരിൽ രാജ്യമൊട്ടാകെ അക്രമവും കൊലപാതകങ്ങളും നടക്കുന്ന സാഹചര്യത്തിൽ ഗോ രക്ഷാ സമിതികളെ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി.

ഗോരക്ഷാ പ്രവർത്തകരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ തഹ്‌സീൻ പൂനാവാലയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിശോധിക്കാമെന്ന് വ്യക്തമാക്കിയത്.

ഗോ രക്ഷാ സമിതിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ആഗസ്റ്റിലാണ് പൂനാവാല സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിയേണ്ടതുണ്ടെന്നും അതിനാൽ കേസിൽ കേന്ദ്ര സർക്കാറിനെ കക്ഷിയാക്കണമെന്നും പൂനാവാലക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ ആവശ്യപ്പെട്ടു. തുടർന്ന് ഹരജി പരിഗണിക്കാനായി സുപ്രീംകോടതി നവംബർ ഏഴിലേക്ക് മാറ്റി

Should Cow Vigilante Groups Be Banned? SC Agrees To Examine

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe