കാമറൂണിൽ ട്രെയിൻ പാളം തെറ്റി 53 മരണം; 300 പേർക്ക് പരിക്ക്

cameroon-derai1

കാമറൂണിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 53 പേർ മരിച്ചു. 300 പേർക്ക് പരിക്കേറ്റു. രാജ്യത്തെ വലിയ നഗരങ്ങളായ യോൻഡെക്കും ഡൗളക്കിനും ഇടയിൽ സർവീസ് തടത്തുന്നതിനിടെയായിരുന്നു അപകടം. എസേക്കക്ക് സമീപത്തു വെച്ചാണ് ട്രെയിൻ പാളം തെറ്റി കീഴ്‌മേൽ മറിഞ്ഞത്.

600 പേർ യാത്ര ചെയ്യേണ്ട ട്രെയിനിൽ അപകട സമയത്ത് 1300ലധികം യാത്രക്കാർ ഉണ്ടായിരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം കാമറൂണിലെ റോഡുകളിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേതുടർന്ന് യാത്രക്കാർക്കായി എട്ട് ബോഗികൾ അധികമായി ട്രെയിനിൽ ഘടിപ്പിച്ചിരുന്നു. ഇതാണ് യാത്രക്കാരുടെ തിരക്ക് വർധിക്കാൻ കാരണമായത്.

 

train derailed at cameroon

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE