കരീന കപൂറിനെ കുറിച്ചുള്ള 10 രഹസ്യങ്ങൾ !!

kareena-kapoor-by-alina-kovban-for-harpers-bazaar-bride-november-2014-3

2002 ൽ ഇറങ്ങിയ റെഫ്യൂജി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച കരീന കപൂർ ബി-ടൗണിലെ മിന്നും താരമായത് വളരെ പെട്ടെന്നായിരുന്നു. ‘ബെബോ’ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന കരീനയെ കുറിച്ചുള്ള 10 രഹസ്യങ്ങൾ …..

1. കരീനയുടെ യോഗയോടുള്ള പ്രണയത്തെ കുറിച്ച് എല്ലാവർക്കും അറിയാം. ദിവസവും 50 സൂര്യ നമസ്‌കാരങ്ങൾ വരെ ചെയ്യുന്ന കരീനയ്ക്ക് എന്നാൽ തുടക്കത്തിൽ യോഗ ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു.

2.എല്ലാ മനുഷ്യർക്കും എന്തെങ്കിലും ഒരു ദുശ്ശീലം ഉണ്ടാകും. നഖം കടിക്കുക എന്നതാണ് കരീനയുടെ ദുശ്ശീലം. ഇക്കാര്യം താരം തന്നെ ഒരു ഇന്റർവ്യൂവിൽ സമ്മതിച്ചതാണ്.

3. പിടിവാശിക്കാരിയാണ് കരീന. ഒരു കാര്യം വേണമെന്ന് മനസ്സിൽ ഉറപ്പിച്ചാൽ അത് ഏത് വിധേനയും സ്വന്തമാക്കാൻ ശ്രമിക്കുന്നയാളാണ് താൻ എന്നും കരീന പറയുന്നു.

kareena-kapoor-khan-2

4. ഡിസംബറിൽ അമ്മയാകാൻ തയ്യാറെടുക്കുന്ന കരീനയുടെ പ്രഥമ പരിഗണന തന്റെ ചേച്ചി കരീഷ്മയുടെ മക്കൾ സമൈറയും ക്യാനും ആയിരിക്കും. തനിക്ക് കുട്ടികൾ ഉണ്ടായാലും ഈ ഇഷ്ടം ഇങ്ങനെ തന്നെയായിരിക്കും എന്നും താരം പറയുന്നു.

5. ഗർഭിണിയായിരിക്കുമ്പോൾ ഏതെങ്കിലും ഒരു ഭക്ഷണപദാർത്ഥത്തോട് പ്രത്യേക ഇഷ്ടമുണ്ടാവും സ്ത്രീകൾക്ക്. കരീനയക്ക് ഈ സമയത്ത് കഴിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ടത് പാവക്കയാണ്.

6. ഹോട്ടൽ ഭക്ഷണങ്ങളെകാളും കരീനയക്ക് പ്രിയം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷം. അതിൽ ഏറ്റവും ഇഷ്ടം റോട്ടി, ദാൽ-റൈസ് എന്നിവയാണ്.

7. തന്റെ ഭർത്താവ് സെയ്ഫ് അലി ഖാനുമായി ഫ്രൻസിലെ ദക്ഷിണമേഖലയിൽ എന്നെങ്കിലും സെറ്റിലാവണമെന്നാണ് കരീനയുടെ ആഗ്രഹം.

kareena

8. മുംബൈയിൽ കരീനയുടെ ഇഷ്ട റെസ്‌റ്റൊറന്റ് ബാന്ദ്രയിലെ താജ്മഹൽ പാലസിലെ വസാബിയും, താജ് പ്രസിഡന്റിലെ താജ് പവലിയണുമാണ്.

9. ബൂട്ടുകളുടെ വൻ ശേഖരം തന്നെ കരീനയുടെ പക്കലുണ്ട്.

10. ദേവ് എന്ന ചിത്രത്തിന് വേണ്ടി ‘ജബ് നഹി ആയെ’ എന്ന ഗാനം ആലപിച്ചിട്ടുണ്ട് ബി-ടൗണിന്റെ സ്വന്തം ബെബോ.

kareena kapoor, 10 secrets

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE