പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ മുന്നിട്ടിറങ്ങുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

0

ഭീകരരോടും ഭീകരപ്രവർത്തകരോടുമുള്ള പാക്കിസ്ഥാന്റെ മൃദു സമീപനത്തിനെതിരെ അമേരിക്ക രംഗത്ത്. ഐഎസ്‌ഐ(ഇന്റർ സർവ്വീസ് ഇന്റലിജൻസ്)യുടെ മൃദു സമീപനങ്ങൾക്കെതിരെയാണ് അമേരിക്കയുടെ പ്രതികരണം. ആവശ്യമെങ്കിൽ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ മുന്നിട്ടിറങ്ങുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

ഭീകരവാദികൾക്ക് സാമ്പത്തിക സഹായം നൽകുന്ന കേന്ദ്രങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ആക്ടിങ് അണ്ടർ സെക്രട്ടറി ആഡം സുബിനാണ് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്കെതിരെ തുറന്നടിച്ചത്. ഐഎസ്‌ഐ ഭീകരർക്കെതിരെ നിലപാടെടുക്കുന്നതിൽ മടികാണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

youtube subcribe