അഖിലേഷിന് തിരിച്ചടിയുമായി ശിവ്പാൽ യാദവ്

akilesh-shivpal

മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി മണിക്കൂറുകൾ പിന്നിടുന്നതിനിടെ അഖിലേഷ് യാദവിന് മറുപടിയുമായി ശിവ്പാൽ യാദവ്. അഖിലേഷിന്റെ വിശ്വസ്തനും എസ് പി ജനറൽ സെക്രട്ടറിയുമായ രാംഗോപാൽ യാദവിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയാണ് ശിവ്പാൽ യാദവ് മറുപടി നൽകിയത്. ആറ് വർഷത്തേക്കാണ് രാംഗോപാൽ യാദവിനെ പുറത്താക്കിയത്.

ബിജെപിയുമായി കൂട്ടുചേർന്നെന്ന് ആരോപിച്ചാണ് പുറത്താക്കൽ നടപടിയെന്ന് ശിവ്പാൽ യാദവ് പറഞ്ഞു. ഇന്ന് രാവിലെ ശിവ്പാൽ യാദവിനെയും 3 മന്ത്രിമാരെയും അഖിലേഷ് മന്ത്രിസഭയിൽനിന്ന് പുറത്താക്കിയിരുന്നു.

NO COMMENTS

LEAVE A REPLY