വിമാനത്താവള അധികൃതരെ പറ്റിച്ച് 300 പ്രാവശ്യം എയര്‍പോര്‍ട്ടില്‍ നിന്ന് സൗജന്യ ഭക്ഷണം!!! ഇത് ചൈനീസ് സ്റ്റൈല്‍

250 രൂപ വില വരുന്ന പഫ്‌സും മറ്റും വിളമ്പുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് സൗജന്യമായി ഭക്ഷണം കിട്ടുക അപൂർവ്വമാണ്. ഫ്‌ളൈറ്റ് ഡിലേ ആവുകയോ, കാൻസലാവുകയോ ചെയ്യുകയാണെങ്കിലാണ് വിമാനത്താവളത്തിൽ നിന്നും ഫ്രീ മീൽ ലഭിക്കുക.

എന്നാല്‍ ഒരു ചൈനീസ് യുവാവ് വിമാനത്താവള അധികൃതരെ പറ്റിച്ച് 300 തവണയാണ് എയര്‍പോര്‍ട്ടിലെ വിലയേറിയ ഭകഷണം കഴിച്ചത്. അതും സൗജന്യമായി..!!  ചൈനയിലെ ഷാങ്ങ്‌സിയിൽ സ്ഥിതി ചെയ്യുന്ന ഷിയാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്.

ഈ വിമാനത്താവളത്തിൽ നിന്നും കിഴക്കേ ചൈനയിലേക്ക് ഫസ്റ്റ് ക്ലാസ്സ് എയർ ടിക്കറ്റ് ബുക്ക് ചെയ്ത ഇയാൾ മറ്റേത് ഫസ്റ്റ് ക്ലാസ്സ് യാത്രികനെയും പോലെ ഈ ടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിൽ നിന്നും ഫ്രീയായി ഭക്ഷണവും കഴിക്കും. ശേഷം യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിവെക്കും !! അടുത്ത ദിവസം പുതിയ ടിക്കറ്റുമായി എത്തുന്ന ഇയാൾ ഭക്ഷണശേഷം വീണ്ടും ടിക്കറ്റ് പിന്നൊരു ദിവസത്തേയ്ക്ക് മാറ്റിവക്കും….!!

ഇങ്ങനെ 300 തവണയാണ് ഇദ്ദേഹം തന്റെ യാത്ര മാറ്റിവച്ചത്….!!

ദിവസവും പതിനായിരക്കണക്കിന് യാത്രക്കാർ വരുന്നത്‌കൊണ്ട് തന്നെ ജീവനക്കാരുടെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടില്ല. എന്നാൽ വെസ്റ്റേൺ ചൈന എയർലൈൻസ് ഉദ്യോഗസ്ഥരാണ് ഒരേ ടിക്കറ്റ് 300 തവണ റീ-ബുക്ക് ചെയ്തത് ശ്രദ്ധിക്കുന്നത്.

എന്നാൽ ഈ ചൈനീസ് യുവാവിന്റെ പ്രവൃത്തിയിൽ നിയമപരമായി തെറ്റുകൾ ഇല്ലാത്തത് കൊണ്ട് തന്നെ ഉദ്യോഗസ്ഥർ തെല്ലൊന്ന് മടിച്ചാണ് യുവാവിനോട് കാര്യം തിരക്കിയത്. എന്നാൽ യുവാവ് തീരെ കൂസലില്ലാതെ തന്റെ ‘റീഫണ്ടബിൾ’ വിമാന ടിക്കറ്റ് കാൻസൽ ചെയ്തു !!

അങ്ങനെ നയാ പൈസ മുടക്കാതെ ഇയാൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഭക്ഷണം കഴിച്ചത് ഒരുവട്ടമല്ല 300 വട്ടമാണ് !!

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews