ഏറ്റുമുട്ടലിൽ 19 മാവോവാദികൾ കൊല്ലപ്പെട്ടു

0
maoist

ആന്ധ്ര- ഒഡീഷ അതിർത്തിയിൽ പോലീസ് ഏറ്റുമുട്ടലിൽ 19 മാവോവാദികൾ കൊല്ലപ്പെട്ടു. മൽകാങ്ഗിരിയിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള ക്യാമ്പ് ആക്രമിച്ചാണ് പോലീസ് മാവോവാദികളെ വധിച്ചത്. സംഭവത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്തുനിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേഹണ്ട് സേനയും ഒഡീഷ പോലീസും സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്. പ്രദേശത്ത് നിന്ന് വൻ ആയുധ ശേഖരം പോലീസ് കണ്ടെടുത്തു. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്

19 Maoists killed in encounter with security forces in Odisha

Comments

comments

youtube subcribe