മണിയുടെ പാഡിയിൽ വീണ്ടും ദുരന്തം, ഒരാൾ മുങ്ങി മരിച്ചു

satheesh

നടൻ കലാഭവൻ മണിയുടെ പാഡി ഹൗസ് കാണാനെത്തിയ യുവാവ് ചാലക്കുടി പുഴയിൽ മുങ്ങി മരിച്ചു. ആലപ്പുഴ എഴുപുന്ന സിദ്ധേശ്വർ മന്ദിരത്തിൽ ഗോപിനാഥിന്റെ മകൻ സതീഷ്(39) ആണ് മരിച്ചത്. ആലപ്പുഴയിൽനിന്ന് സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു സതീഷ്.

ഇന്നലെ പത്തരയോടെയാണ് സതീഷ് പാഡിയിൽ എത്തിയത്. പാഡി സന്ദർശിച്ച ശേഷം തൊട്ടടുത്ത കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ തന്നെ അഗ്‌നിശമന സേന സംഗം സ്ഥലത്തെത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

സതീഷ് എരമല്ലൂർ നാടങ്ങാട്ട് കൺസ്ട്രക്ഷൻ കമ്പനിയിലെ സൂപ്പർവൈസറായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ആലപ്പുഴയിൽ നടക്കും. കലാഭവൻ മണിയുടെ മരണത്തിനു ശേഷം മണി അവസാന നാളുകളിൽ തങ്ങിയിരുന്ന പാഡി ഹൗസ് കാണാൻ നിരവധി ആരാധകർ എത്താറുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE