ബിജുമേനോൻ ചിത്രത്തിന്റെ സെറ്റിൽ അപകടം; രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്

biju-menon

ബിജു മേനോൻ നായകനായി എത്തുന്ന രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ മതിൽ തകർന്ന് രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. കോഴിക്കോട് പയ്യോളിയിൽ ഉച്ചയ്ക്ക രണ്ട് മണിയോടെയായിരുന്നു അപകടം.

പയ്യോളി ഗവൺമെന്റ് ഹൈസ്‌കൂളിൽ ചിത്രീകരണം നടക്കവെയാണ് അപകടമുണ്ടായത്. ചിത്രീകരണം കാണാനായി അറുപതോളം വിദ്യാർത്ഥികൾ സ്‌കൂൾ കാന്റീനിലെ പഴക്കം ചെന്ന മതിലിൽ കയറിയതാണ് അപകടത്തിനിടയാക്കിയത്.

സംഭവത്തിൽ 9 പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാളെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY