ബിബിസി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ് ഈ ഇന്ത്യക്കാർക്ക്

0

ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററ് മു്യൂസിയവും, ബിബിസി വൈൽഡ് ലൈഫും ചേർന്നൊരുക്കിയ ‘വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ’ കോണ്ടെസ്റ്റിൽ ഈ വർഷം വിജയികളായത് രണ്ട് ഇന്ത്യക്കാരാണ്.

അർബൻ വൈൽഡ് ലൈഫ് വിഭാഗത്തിൽ മുംബൈ സ്വദേശി നയൻ ഖനോൽക്കറും, പക്ഷികളുടെ വിഭാഗത്തിൽ ബെഗലൂരു സ്വദേശി ഗണേശ് എച്ച് ശങ്കറുമാണ് അവാർഡിന് അർഹരായത്. മത്സരത്തിൽ ഫൈനലിസ്റ്റുകളുടെ കൂട്ടത്തിൽ ഇന്ത്യക്കാരനായ ഗ്വാളിയാർ സ്വദേശി ഉദ്യാൻ റാവു പവാറും ഉണ്ടായിരുന്നു.

നയൻ ഖനോൽക്കർ – ദി ആലി ക്യാറ്റ്

nayan the-alley-cat

മുംബൈയിലെ അരേയ് മിൽക്ക് കോളനിയിലൂടെ അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്ന ഈ പുലിയുടെ ചിത്രമാണ് നയാൻ ഖനോൽക്കറിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ‘ദി ആലി ക്യാറ്റ്’ എന്നാണ് ഇദ്ദേഹം ചിത്രത്തിന് പേര് നൽകിയത്.

ഗണേശ് എച്ച് ശങ്കർ- ദ എവിക്ഷൻ അറ്റംപ്റ്റ്

ganesh

eviction-attempy

തന്റെ കൂട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്ന പല്ലിയുടെ വാലിൽ കടിക്കുന്ന ഈ തത്തയുടെ ചിത്രമാണ് ഇദ്ദേഹത്തിന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡിന് അർഹനാക്കിയത്. ദി എവിക്ഷൻ അറ്റംപ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്.

bbc, photographer of the year

Comments

comments

youtube subcribe