നിഷാമിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

nissam

ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദി നിഷാമിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന നിഷാം ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു എന്നതാണ് കേസ്.

സംഭവത്തിൽ ജയിൽ ഡിജിപിയോട് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു. അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ കേസ് പരിഗണിക്കും.നിഷാം ഫഓൺവിളിച്ച് ഭീഷണിപ്പെടുത്തിയതായി ഇയാളുടെ സഹോദരങ്ങൾ കഴിഞ്ഞ ദിവസം തൃശ്ശൂർ റൂറൽ എസ് പി നിശാന്തിനിയ്ക്ക് പരാതി നൽകിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ നിഷാം ഫഓൺ ഉപയോഗിച്ചത് ജയിലിൽ നിന്നാണെന്ന് കണ്ടെത്തിയതോടെ മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. നിഷാമിനെ സഹായിച്ചതിൻഎറ പേരിൽ കമ്മീഷണർ ഉൾപ്പെടെ 9 പേരെയാണ് ഇതുവരെ സസ്‌പെന്റ് ചെയ്തത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews