നിഷാമിനെതിരെ മിണ്ടിയാൽ കൊന്നുകളയും; ചെന്നിത്തലയ്ക്ക് ഭീഷണി

chennithala-1

ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെതിരെ മിണ്ടിയാൽ കൊന്നുകളയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ ഭീഷണി. വിദേശത്തുനിന്നാണ് ചെന്നിത്തലയ്ക്ക് വധ ഭീഷണി മുഴക്കിക്കൊണ്ടുള്ള കോളുകളും സന്ദേശങ്ങലും എത്തുന്നത്. സംഭവത്തെ തുടർന്ന് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.

ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെതിരെ സംസാരിച്ചാൽ തന്നെയോ കുടുംബത്തിലെ ഒരാളെയോ വധിക്കുമെന്ന രീതിയിലാണ് ഫോൺ കോളുകളെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

” dont talk rubbish about mohammed nisham or i will kill you or one of your family member – Don Ravi Poojari “
എന്ന സന്ദേശം എത്തിയത് ഒക്ടോബർ 23 ന് രാത്രി 11.22 ന് ആണെന്ന് പരാതിയിൽ ചെന്നിത്തല പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തൃശ്ശൂർ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ചും തലക്കടിച്ചും കൊന്ന നിഷാമിനെതിരെ സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ളതാണ് ഭീഷണി. നിഷാം ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.

chennithala

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE