അനുഷ്‌ക ശർമ്മയുടെ കരിയർ തകർക്കാൻ ശ്രമിച്ച് കരൺ ജോഹർ

karan johar-anushka sharma

ബോളിവുഡ് താരം അനുഷ്‌ക ശർമ്മയുടെ കരിയർ തകർക്കാൻ താൻ ശ്രമിച്ചിരുന്നു എന്ന് സംവിധായകൻ കരൺ ജോഹർ. ഈ അടുത്തിടെ നടന്ന ഇന്റർവ്യൂവിലാണ് കരൺ ഇക്കാര്യം തുറന്ന് പറഞ്ഞത് !!

കരൺ ജോഹറിന്റെ പുതു ചിത്രമായ ‘ഏ ദിൽ ഹേ മുഷ്‌കിൽ’ എന്ന ചിത്രത്തിലെ താരങ്ങളായ ഐശ്വര്യറായ് ബച്ചൻ, അനുഷ്‌ക ശർമ്മ എന്നിവർക്കൊപ്പം മാമി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ വന്നതായിരുന്നു കരൺ. അവിടെ നടന്ന ഇന്റർവ്യൂവിലാണ് കരൺ അനുഷ്‌കയുടെ മുന്നിൽ വച്ച് ഈ ഞെട്ടിപ്പിക്കുന്ന സത്യം തുറന്ന് പറഞ്ഞത്.

അനുഷ്‌ക ശർമ്മയുടെ ചിത്രം കാണിച്ച സംവിധായകൻ ആദിത്യ ചോപ്രയോട് കരൺ തന്നാലാവും വിധം പറഞ്ഞു നോക്കി, അനുഷ്‌കയ്ക്ക് സിനിമയിൽ അവസരം കൊടുക്കരുതെന്ന് !! അനുഷ്‌കയ്ക്ക് പകരം മറ്റൊരു നടിയെ അഭിനയിപ്പിക്കാനായിരുന്നു കരണിന് താൽപര്യം.

റബ്‌നേ ബനാദി ജോഡിയിലെ അനുഷ്‌കയുടെ അഭിനയം കണ്ടതിന് ശേഷം അതൃപ്തനായിരുന്നു കരൺ. പിന്നീട് ബാൻഡ് ബജാ ഭാരത് കണ്ടപ്പോഴാണ് അനുഷ്‌ക എന്ന അഭിനേത്രിയുടെ കഴിവ് താൻ തിരിച്ചറിയുന്നതെന്നും കരൺ പറയുന്നു. ശേഷം കരൺ അനുഷ്‌കയോട് മാപ്പ് ചോദിക്കുകയും ഒപ്പം മികച്ച അഭിനയം കാഴ്ച്ച വെച്ചതിന് അനുമോദിക്കുകയും ചെയ്തു.

karan johar, anushka sharma

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE