റേഷൻ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ മുഖ്യമന്ത്രി

0
pinarayi-assembly

സംസ്ഥാനത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ആവശ്യം മനസ്സിലാക്കാതെയുള്ള നടപടിയാണ് ഇതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തെക്കുറിച്ച് മറുപടി പറയവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

റേഷൻ വെട്ടിക്കുറയ്ക്കുന്നത് കേരളത്തിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും ഇത് കേന്ദ്രസർക്കാർ മനസ്സിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ദുരിതം ഇപ്പോൾ കേരളം അനുഭവിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments