നിഷാമിനെതിരെസഹോദരങ്ങൾ നൽകിയ പരാതി പിൻവലിക്കാനായില്ല

Nisham

ചന്ദ്രബോസ് കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നിഷാമിനെതിരെ നൽകിയ പരാതി പിൻവലിക്കാനുള്ള സഹോദരങ്ങളുടെ നീക്കം പാളി. അന്വേഷണം തുടങ്ങിയതിനാൽ കേസ് പിൻവലിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഈ കേസിൽ പരാതിയില്ലെന്ന് ഇവർക്ക് പറയാം. അതിനുശേഷം ഉദ്യോഗസ്ഥർ ഇക്കാര്യം കോടതിയെ അറിയിക്കും. തുടർന്ന് മാത്രമേ റെജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കുകയുള്ളൂ. എന്നാൽ ഇത് കോടതി അംഗീകരിക്കണമെന്നില്ല.

നിഷാം ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതായി സഹോദരങ്ങളായ അബ്ദുൾ റസാഖ്, അബ്ദുൾ നിസാർ എന്നിവർ കഴിഞ്ഞ ദിവസം തൃശ്ശൂർ റൂറൽ എസ് പി നിശാന്തിനിയ്ക്ക് പരാതി നൽകിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ നിഷാം ഫോൺ ഉപയോഗിച്ചത് ജയിലിൽ നിന്നാണെന്ന് കണ്ടെത്തിയതോടെ മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. നിഷാമിനെ സഹായിച്ചതിന്റെ പേരിൽ കമ്മീഷണർ ഉൾപ്പെടെ 9 പേരെയാണ് ഇതുവരെ സസ്‌പെന്റ് ചെയ്തത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews