ജയലളിതയ്ക്കായി പാൽക്കുട ഘോഷയാത്ര; തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചു

0
Jayalalitha

ചെന്നെയിലെ അപ്പോളോ ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗമുക്തിയിക്ക് പാൽക്കുട ഘോഷ യാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചു. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. തിരുവണ്ണാമല ക്ഷേത്രത്തിൽ നടത്തിയ ഘോഷയാത്രയിലാണ് അപകടം.

youtube subcribe

അരുൾമിഗു പച്ചയമ്മൻ ക്ഷേത്രത്തിൽ നിന്നു ശ്രീ അരുണാചലേശ്വർ ക്ഷേത്രത്തിലേക്കു മന്ത്രി അഗ്രി കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലാണു ഘോഷയാത്ര നടന്നത്. പതിനായിരത്തോളം പേർ പങ്കെടുത്തു. പരുക്കേറ്റവരെ തിരുവണ്ണാമലൈ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

comments