ഗുണ്ടാ ആക്രമണം; പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി

niyamasabha

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഗുണ്ട ആക്രമണത്തെക്കുറിച്ചുള്ള അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

വർദ്ധിച്ചുവരുന്ന ഗുണ്ടാ ആക്രമണം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്ന ആവശ്യപ്പെട്ട് ശൂന്യവേളയിൽ പി ടി തോമസാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

സിപിഎം നേതാക്കൾക്ക് ഗുണ്ടാ ആക്രമണങ്ങളുമായി ബന്ധമുണ്ട്. കൊച്ചിയിലെ ആക്രമണങ്ങൾക്ക് കണ്ണൂർ ബന്ധമുണ്ട്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട് തുടങ്ങിയ ആരോപണങ്ങൾ നിയമസഭയിൽ പി ടി തോമസ് ഉന്നയിച്ചു.

കേരളം ഗുണ്ടകളുടെ പറുദ്ദീസയായി മാറിയിരിക്കുകയാണ്. തിരുട്ട് ഗ്രാമം പോലെയായിരിക്കുന്നു കേരളം. ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരങ്ങൾക്കിടയിൽ പോലീസിന് ഗുണ്ടാക്രമണം തടയാൻ സമയമില്ല എന്നിങ്ങനെയുള്ള ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് ചെന്നിത്തല ഉന്നയിച്ചു.

ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ എടുക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഗുണ്ടാകൾക്ക് സംരക്ഷണം നൽകുന്നില്ല. ജനങ്ങളുടെ സുരക്ഷയ്ക്കായിരിക്കും പ്രാധാന്യം. ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാൻ പ്രത്യേക സംഘങ്ങളഎ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY