പണമില്ല; പൊതുമേഖലയിലെ 4 സ്പിന്നിംഗ് മില്ലുകൾ അടച്ചു പൂട്ടി

textile-corporation

56 കോടി മുടക്കി നവീകരിച്ച സംസ്ഥാനത്തെ പൊതുമേഖലയിലെ 4 സ്പിന്നിംഗ് മില്ലുകളും അടച്ചു പൂട്ടി. ടെക്സ്റ്റയിൽ കോർപ്പറേഷനുകീഴിലുള്ള കോഴിക്കോട് തിരുവണ്ണൂരിലെ മലബാർ സ്പിന്നിംഗ് മിൽ, മലപ്പുറം എടരിക്കോട് മിൽ, ചെങ്ങന്നൂരിലെ പ്രഭുറാം , കോട്ടയം ടെക്സ്റ്റയിൽ മിൽ എന്നിവയുടെ പ്രവർത്തനമാണ് നിലച്ചത്.

2 മാസമായി ഇവിടെയുള്ള 1200 ൽ അധികം വരുന്ന ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. കുടിശിക കാരണം കെ.എസ്. ഇ.ബി വൈദ്യുതി വിച്ഛേദിച്ചതും അസംസ്‌കൃത വസ്തുക്കൾ വാങ്ങാൻ പണമില്ലാത്തുമാണ് മില്ലുകൾ പൂട്ടാൻ കാരണം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE