സമാജ് വാദി പാർട്ടിയിലെ തർക്കം താൽക്കാലിക ഒത്തുതീർപ്പിലേക്ക്

SAMAJWADI PARTY

Akhilesh yadav | mulayam singh yadav | samajwadi | up | pension | yojana | pension | yojana | pension yojana | yojna | smartphone | pension list | party up
Uttar Pradesh ruling Samajwadi Party was in turmoil on Monday as party supremo Mulayam Singh Yadav publicly pulled up his son and Chief Minister

സമാജ് വാദി പാർട്ടിയലെ തർക്കങ്ങൾ ഒത്തു തീർപ്പിലേക്ക് നീങ്ങുന്നതായി സൂചന. മുഖ്യമന്ത്രി അഖിലേഷ് യാദവും പാർട്ടി അധ്യക്ഷൻ ശിവ്പാൽ യാദവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുലായം സിങ് യാദവ് നേരിട്ട് ഇടപെട്ടു.

തർക്ക പരിഹാരത്തിനായി മന്ത്രിസഭയിൽനിന്ന് പുറ്തതാക്കിയ ശിവ്പാൽ യാദവിനെയും മറ്റ് മൂന്ന് മന്ത്രിമാരെയും അഖിലേഷ് തിരിച്ചെടുക്കും. ഇവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണർ രാം നായിക്കിന് ്ഖിലേഷ് കത്ത് നൽകിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസത്തെ നിയമസഭാ കക്ഷിയോഗത്തിന് ശേഷം എസ്.പി അഖിലേന്ത്യാ അധ്യക്ഷൻ മുലായംസിങ് യാദവ് അഖിലേഷുമായും ശിവ്പാലുമായും വെവ്വേറെ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് തർക്കം താൽക്കാലിക പരിഹാരത്തിലേതക്ക് നീങ്ങുന്നത്. ആഭ്യന്തര ഭിന്നത രൂക്ഷമായതിനെ തുടർന്ന് അഖിലേഷ് യാദവ് മന്ത്രിമാരെ പുറത്താക്കുകയായിരുന്നു.

Akhilesh yadav | mulayam singh yadav | samajwadi | up

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews