പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും

bird-flue

ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും. പ്രത്യേക സംഘത്തിന്റ നേതൃത്വത്തിലാകും പക്ഷിപ്പനി ബാധിച്ച താറാവുകളെ വേർതിരിച്ച് കൊല്ലുക.

അസുഖം ബാധിച്ച് ചാകുന്ന താറാവുകളേയും ശാസ്ത്രീയമായി മറവ് ചെയ്യും. മനുഷ്യരിലേക്കു പകരാത്ത എച്ച് 5 എൻ 8 വിഭാഗത്തിൽപ്പെട്ട പക്ഷിപ്പനിയാണെന്ന മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ആലപ്പുഴയിലെ മൂന്ന് പഞ്ചായത്തുകളിലെ അഞ്ചിടങ്ങളിലാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി പടരാൻ സാധ്യതയുളളതിനാൽ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ എടുത്ത് തുടങ്ങി.
പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊല്ലുന്നതോടം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ദിവസങ്ങളായി അപ്പർകുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. സംസ്ഥാനത്തെ പ്രധാന താറാവ് കർഷക മേഖലയായ പള്ളിപ്പാട് വഴുതാനം ഭാഗത്ത് പനി ബാധിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവായിരത്തോളം താറാവ് കുഞ്ഞുങ്ങളാണ് ചത്തത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE