നിഷാം ജയിലിൽ ഉപയോഗിച്ചത് പല ഫോണുകൾ

0
Nisham

ചന്ദ്രബോസ് വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാം ഉൾപ്പെടെയുള്ളവർ രണ്ട് സിം കാർഡുകൽ ഉപയോഗിച്ചത് പല ഫോണുകളിലായെന്ന് സൂചന. ജയിലിൽനിന്നുള്ള ഫോൺവിളികൾ സംബന്ധിച്ച അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ.

പത്തോളം ഫോണുകളുടെ ഐഎംഇഐ നമ്പറുകളാണ് രണ്ട് സിം കാർഡുകളുടെയും പരിശോധനയിൽ ലഭിച്ചത്. ഒന്നിലേറെ ഫോണുകൾ ഇടാവുന്ന സിം കാർഡുകൾ ഇടാവിന്ന ഫോണുകളാണെന്നാണ് സംശയം.

ആറുഫോണുകൾ ഉപയോഗിച്ചെന്നാണ് സൂചന. ഫോണുകൾ പുറത്ത് നിന്ന് എത്തിക്കാനുള്ള സാധ്യതയാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ എടുത്ത് വരികയാണ്.

Comments

comments