സൗജന്യ ഹൃദ്രോഗ, സംസാര, കേൾവി നിർണ്ണയ ക്യാമ്പ്

0
free-medical-camp

ആലപ്പുഴ, കുടശ്ശനാട് എസ്എൻഡിപി യോഗം സൗജന്യമെഡിക്കൽ ക്യാമ്പ് നടത്തുന്നു. കൊച്ചി അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും കുടശ്ശനാട് 1667ആം നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിന്റെയും സംയുക്താ ഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തുന്നത്. ഹൃദ്രോഗ, സംസാര, കേൾവി നിർണ്ണയ ക്യാമ്പ് 2016 ഒക്ടോബർ 30 ഞായറാഴ്ച രാവിലെ10 മണി മുതൽ 2 മണി വരെ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളിവക കെട്ടിടത്തിൽവെച്ച് നടക്കും.

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സീനിയർ പ്രൊഫസർമാരായ ഡോ പ്രവീൺ ജി പൈ, ഡോ രാജേഷ് തുടങ്ങിയ വിദഗ്ധ ഡോക്ടർമാർക്കൊപ്പം പാരാമെഡിക്കൽ വിദഗ്ധൻമാരും ക്യാമ്പിൽ പങ്കെടുക്കും. ആധുനിക രോഗ നിർണ്ണയ ഉപകരണങ്ങൾ ക്യാമ്പിൽ സജ്ജീകരിക്കുമെന്ന് കുടശ്ശനാട് എസ്എൻഡിപി ശാഖായോഗം അധ്യക്ഷൻ വി നടരാജൻ പറഞ്ഞു.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്‌ടോബർ 29 ന് മുമ്പായി റെജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9446191355, 9446712014, 9526984249 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Free medical camp in kudassanadu, alappuzha

Comments

comments

youtube subcribe