പാക്കിസ്ഥാനെ തകർക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി ഇമ്രാൻ ഖാൻ

imran-khan

പാക്കിസ്ഥാനെ തകർക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി ആരോപണം ഉന്നയിച്ച് ഇമ്രാൻ ഖാൻ. പാകിസ്ഥാനെ ഉള്ളിൽ നിന്ന് തകർക്കാൻ ഇന്ത്യ ശ്രമിക്കുന്നതായാണ് തെഹ്‌രീകെ ഇൻസാഫ് പാർട്ടി ചെയർമാനായ ഇമ്രാൻ ഖാൻ ആരോപിച്ചത്. കഴിഞ്ഞ ദിവസം ക്വെറ്റയിൽ ഭികരാക്രമണം നടന്ന പൊലീസ് ട്രെയിനിങ് ക്യാമ്പ് സന്ദർശിക്കാൻ പോകവെയാണ് ഇമ്രാൻ ഖാൻ ആരോപണമുന്നയിച്ചത്.

അഴിമതിക്കെതിരായ പാകിസ്ഥാന്റെ നീക്കങ്ങളെ ഇന്ത്യ തുരങ്കം വെക്കുകയാണെന്നും സൈനികപരമായി പാക്കിസ്ഥാനെ തകർക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതിനാൽ പുതിയ സിദ്ധാന്തങ്ങൾ അവർ രൂപപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും ഇമ്രാൻ ഖാൻ രൂക്ഷമായി വിമർശിച്ചു. പനാമ രേഖകളിൽ നവാസിെന്റ വിവരങ്ങൾ ചോർന്നതോടെ സ്വന്തം നില ഭദ്രമാക്കുക മാത്രമാണ് നവാസ് ഷെരീഫിന്റെ ലക്ഷ്യം. പനാമ രേഖകൾ ആരോപണമല്ല, മറിച്ച് അഴിമതിയിൽ ഷെരീഫിനെതിരെയുള്ള തെളിവുകളാണ്. അഴിമതിയും തീവ്രവാദവും ഒന്നിനൊന്നു ചേർന്നാണ് പാകിസ്ഥാനിൽ നടക്കുന്നത്. രാജ്യത്തെ അപകട സാധ്യതയിൽ നിർത്തിയിരിക്കുകയാണ് നവാസ് ഷെരീഫെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.

pakistan, Imran Khan, India

NO COMMENTS

LEAVE A REPLY