അതിർത്തിയിൽ പാക്ക് ഷെല്ലാക്രമണം

0

ജമ്മു കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു. നിയന്ത്രണ രേഖയോട് ചേർന്ന രജൗരി ജില്ലയിലെ നൗഷേര, ആർഎസ് പുര എന്നീ മേഖലകളിലാണ് ആക്രമണമുണ്ടായത്.

ഇന്ത്യൻ സേനയ്ക്കും ഗ്രാമവാസികൾക്കും നേരെ മോട്ടോർ ഷെല്ലുകളും തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. തുടർന്നുണ്ടായ ഇന്ത്യൻ തിരിച്ചടിയിൽ പാക്കിസ്ഥാന്റെ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ആർ.എസ് പുരയിൽ സ്ത്രീകളും കുട്ടികളുമടക്കം കുടുംബത്തിലെ ആറു പേർക്ക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഭീകരവാദി ക്യാമ്പുകൾക്കു നേരെ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് ശേഷം 40 തവണയിലേറെ പാകിസ്താൻ ഭാഗത്തുനിന്ന് വെടിനിർത്തൽ ലംഘിച്ച് ആക്രമണം ഉണ്ടായതായി പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.

India Pak attack

Comments

comments