ചാക്കോച്ചന് യുഎഇ ഡ്രൈവിംഗ് ലൈസന്‍സ്

0
kunchako boban

ദുബായിലെ റോഡുകളില്‍ കാറോടിച്ചാല്‍ ഇനി കുഞ്ചാക്കോ ബോബനെ ആരും തടയില്ല. കാരണം യുഎഇയിലെ ഡ്രൈവിംഗ് ലൈന്‍സ് കുഞ്ചാക്കോ ബോബന്റെ പോക്കറ്റിലുണ്ട്. ഇന്നലെയാണ് യുഎഇ ലൈസന്‍സ് കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയത്.പത്ത് ദിവസം നീണ്ട കഠിന പ്രയ്തനത്തിന് ശേഷമുള്ള ആദ്യ ടെസ്റ്റിലാണ് കുഞ്ചാക്കോ ലൈസന്‍സ് സ്വന്തമാക്കിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ മലയാള താരങ്ങള്‍ക്ക് നിലവില്‍ ദുബായ് ലൈസന്‍സ് ഉണ്ട്.

വിഐപി പരിഗണനകളൊന്നും ഇല്ലാതെയാണ് കുഞ്ചാക്കോ ബോബന്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയത്. ഒരു പാക്കിസ്ഥാനിയ്ക്കും ഉത്തരേന്ത്യക്കാരും ഒപ്പമായിരുന്നു  കുഞ്ചാക്കോയുടെ ഊഴം.

kunchako boban, driving licence, Uae

Comments

comments

youtube subcribe