ശമ്പളമില്ല; സ്വഛ് ഭാരത് ക്യാമ്പൈനെതിരെ ശുചീകരണ തൊഴിലാളികൾ

swach-bharath

ജാർഖണ്ഡിൽ കേന്ദ്ര സർക്കാരിന്റെ സ്വഛ് ഭാരത് ക്യാമ്പൈൻ വൻ പരാജയം. കേന്ദ്രസർക്കാർ കൊണ്ടുവന്ന ശുചീകരണ പദ്ധതിയ്‌ക്കെതിരെ സമരവുമായി ശുചീകരണ തൊഴിലാളികൾ രംഗത്ത്. ധൻബാദ് മുൻസിപ്പൽ കോർപ്പറേഷൻ ഓഫീസിലെ ശുചീകരണ തൊഴിലാളികളാണ് കോർപ്പറേഷൻ ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ സമരം നടത്തിയത്.

രണ്ട് മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ശമ്പളം നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. ശുചീകരണ തൊഴിലാളികൾക്ക് രണ്ട് മാസവും ട്രക്ക് ഡ്രൈവർമാർക്ക് നാല് മാസവുമായി ശമ്പളം ലഭിക്കുന്നില്ല. ഇതിന് മുമ്പും ധൻബാദ് മുൻസിപ്പൽ കോർപ്പറേഷനിൽ സമരങ്ങൾ നടന്നിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE