ഇരുമ്പയിര് ഖനന അഴിമതി; യെദിയൂരപ്പയെ വെറുതെ വിട്ടു

yedyurappa

ഇരുമ്പയിര് ഖനന അഴിമതി കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ കോടതി വെറുതെ വിട്ടു.

ഇരുമ്പയിര് ഖനനത്തിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് യെദിയൂരപ്പയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്രേരണാ ട്രസ്റ്റ് 40 കോടി നേട്ടമുണ്ടാക്കി എന്ന കേസിലാണ് യെദിയൂരപ്പയെയും മുഴുവൻ പേരെയും വെറുടെ വിട്ടത്. യെദിയൂരപ്പയുടെ രണ്ട് മക്കൾ, മരുമകൻ എന്നിവരും കേസിൽ പ്രതിയായിരുന്നു.
കുറ്റങ്ങൾ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബെഗളുരു സിബിഐ പ്രത്യേക കോടതി ഇവരെ വെറുതെ വിട്ടത്.

നീതി നടപ്പായി എന്ന് വിധിയോട് യെദിയൂരപ്പ പ്രതികരിച്ചു.

ജെ എസ് ഡബ്ല്യു സിമന്റ്‌സ് കമ്പനിയുമായി ബന്ധമുള്‌ല സൗത്ത് വെസ്റ്റ് മൈനിങ് കമ്പനിയിൽനിന്നാണ് പണം എത്തിയതെന്നും സിബിഐ വ്യക്തമാക്കി. 216 സാക്ഷികളെ വിസ്തരിച്ചതിന് ശേഷം കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. .

ഇതേ കേസിൽ 2011 ൽ ജയിലിലായ യെദിയൂരപ്പ മൂന്നാഴ്ചയ്ക്കുള്ളിൽ ജാമ്യമെടുത്ത് പുറത്തിറങ്ങിയിരുന്നു. നിലവിൽ കർണാടക ബിജെപി അധ്യക്ഷനാണ് യെദിയൂരപ്പ.

Yeddyurappa acquitted in Rs 40 crore bribery case

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE