കുട്ടിക്കളിയല്ല പടക്ക നിർമ്മാണം

say-no-to-crackers

ദീപാവലി ദിനത്തിൽ ആകാശത്ത് പൊട്ടിവിരിയാനുള്ള വർണ്ണ രാജികൾ തീർക്കുന്ന തിരക്കിലാണ് രാജ്യത്തെ മുഴുവൻ പടക്ക ശാലകളും. എന്നാൽ വീടുകളിൽ ഏത് നിമിഷവും സ്‌ഫോടനവും പ്രതീക്ഷിച്ച് ജീവിക്കുന്ന സമൂഹം അതാണ് പടക്ക നിർമ്മാണ തൊഴിലാളികളുടെ യഥാർത്ഥ ചിത്രം. ഇതിൽ ലൈസൻസുള്ളവരും ഇല്ലാത്തവരുമുണ്ട്.

കുടിലുകളിൽ പടക്കനിർമ്മാണത്തിലേർപ്പെടുന്ന പലരും ലൈസൻസോ, വേണ്ട മുൻകരുതലുകളോ എടുത്തല്ല പണി ചെയ്യുന്നത്. ഇത് കൊണ്ട് ഉണ്ടാകുന്നതാകട്ടെ വൻ പ്രത്യാഘാതങ്ങളും.

രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്ന് 45 മിനുട്ട് മാത്രം ദൂരെയുള്ള ഗാസിയാബാദി ലെ ഫെറൂഖ് നഗറിലെ രണ്ടിൽ ഒരു വീട് ആഘോഷ നാളുകളായതോടെ പടക്ക നിർമ്മാണ ശാലയായി മാറിക്കഴിഞ്ഞെന്നാണ് ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

ഇതിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം പടക്ക നിർമ്മാണത്തിലേർപ്പെട്ടതിലേറെയും കുട്ടികളും കൗമാരക്കാരും സ്ത്രീകളുമാണെന്നതാണ്. ഇതിൽതന്നെ കുട്ടികളാണ് കൂടുതലായും പടക്കം നിർമ്മിക്കുന്നത്.

ഗൺപൗഡറുകളടക്കമുള്ള സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം പോലുമറിയാതെ അശാസ്ത്രീയമായാണ് നിർമ്മാണം. ‘നമ്മൾ ഈ രീതിയിൽ മരുന്ന് നിറച്ച് താഴേക്ക പ്രസ് ചെയ്യണം.’ പടക്ക നിർമ്മാണം അവിടുത്തുകാരിലൊരാൾ വിശദീകരിച്ചതിങ്ങനെ

രാജ്യം ആഘോഷങ്ങളിൽ മുഴുകുമ്പോൾ നിയമവിരുദ്ധമായി പടക്ക നിർമ്മാണത്തിലേർപ്പെടുന്നവർ നിരവധിയാണ്. അശാസ്ത്രീയമായി അവർ നിർമ്മിക്കുന്ന പടക്കങ്ങളാകട്ടെ വെറും പടക്കങ്ങൾ മാത്രമല്ല, വൻ അപകടത്തിനുള്ള സാധ്യത കൂടിയാണ്.

death-factories-making-fireworks-with-childrens-toil

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews