ദീപാവലിയക്ക് മുമ്പ് ജയലളിത ആശുപത്രി വിടും

0
Jayalalitha

ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിത ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്ന് അണ്ണാ ഡി.എം.കെ. ദീപാവലിക്ക് മുമ്പ് ആശുപത്രി വിടുമെന്നാണ് അണ്ണാ ഡി.എം.കെ അനൗദ്യോഗികമായി അവകാശപ്പെടുന്നത്. ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി  പാര്‍ട്ടി വക്താവ് സി.ആര്‍. സരസ്വതി പ്രതികരിച്ചിട്ടുണ്ട്.

ആന്തരാവയവങ്ങളിലെ അണുബാധ നിയന്ത്രിക്കാനുള്ള ചികിത്സ വിജയകരമായി. ഇപ്പോള്‍ അണുബാധ നിയന്ത്രണ വിധേയമായെന്നും പാര്‍ട്ടി വെളിപ്പെടുത്തുന്നു. അതേസമയം വിദേശ വിദഗ്ധന്‍ ഡോ.  റിച്ചാര്‍ഡ് ജോണ്‍ ബെലെ ലണ്ടനില്‍ നിന്ന് വീണ്ടും അപ്പോളോയിലെത്തി ജയലളിതയെ സന്ദര്‍ശിച്ചു.

jayalalitha physical condition, discharge, Apollo hospital

 

Comments

comments