പ്രതിരോധ രേഖകളുമായി പാക് നയതന്ത്ര ഉദ്യോഗസ്ഥൻ ഡൽഹിയിൽ പിടിയിൽ

0

 

ഇന്ത്യൻ പ്രതിരോധ രേഖകൾ മോഷ്ടിച്ചതിന്റെ പേരിൽ പാക് നയതന്ത്ര ഉദ്യോഗസേഥൻ ഡൽഹിയിൽ അറെസ്റ്റിൽ. പാക് ഹൈ കമ്മീഷ്ണർ അബ്ദുൾ ബാസിത്തിന്റെ കീഴിലുള്ള ഉദ്യാഗസ്ഥൻ മുഹമ്മദ് അക്തറാണ് പിടിയിലായത്. ഡൽഹി പോലീസ് ക്രൈം ബ്രാഞ്ചാണ് ഇയാളെ അറെസ്റ്റ് ചെയ്തത്.

ചാരവൃത്തിയ്ക്ക് ഇയാൾക്കെതിരെ പോലീസ് പോലീസ് കേസ് എടുത്തു. ഇന്റലിജൻസ് ബ്യൂറോയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറെസ്റ്റ് ചെയ്തത്. ചാണക്യപുരി പോലീസ് സ്‌റ്റേഷനിലാണ് അക്തർ ഇപ്പോൾ ഉള്ളതെന്നാണ് റിപ്പോർട്ട് ഉള്ളത്. ഇതേ തുടർന്ന് പാക് ഹൈ കമ്മീഷ്ണർ അബ്ദുൾ ബാസിത് ഇന്ന് 11.30 ന് ഹാജരാകണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

പാക് ഇന്റലിജൻസുമായി ബന്ധപ്പെട്ട ചാരസംഘത്തിലെ അഞ്ചുപേരെ 2015 നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാക് ഹൈക്കമ്മീഷൻ ഓഫിസിലെ ചിലർ നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്.

Pakistan-high-commission-staffer-arrested-for-espionage

Comments

comments