കലയിലൂടെ കാരുണ്യമൊരുക്കി പാലിയം ഇന്ത്യയും ഹാർട്ട് കെയർ ഫൗണ്ടേഷനും

0
sangeethasandhya

നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം പാലിയം ഇന്ത്യയും ഹാർട്ട് കെയർ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ഗാനമേള സംഘടിപ്പിക്കുന്നു. ‘സംഗീതസന്ധ്യ’ എന്ന് പേരിട്ടിട്ടുള്ള ഈ ഗാനമേള ഞായറാഴ്ച ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടത്തുന്നത്.
സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഗീത വിരുന്നുമായി എത്തുന്നത്. മലയാള സിനിമഗാനരംഗത്തെ പ്രമുഖരെല്ലാം താരങ്ങളും ഈ സംഗീത സന്ധ്യയില്‍ അണിനിരക്കും.

രോഗികളും, നിര്‍ധനരുമായവര്‍ക്കൊരു സാന്ത്വനമായി പാലിയേറ്റീവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ പാലിയം ഇന്ത്യ. ടിക്കറ്റുകള്‍ക്ക് www.bookmyshow.com/events  എന്ന വെബ് സൈറ്റിലോ 8593859360 എന്ന നമ്പറിലോ ബന്ധപ്പെടാം

Comments

comments

youtube subcribe