ഭർത്താവിന് പരസ്ത്രീ ബന്ധം; ഭാര്യ അറിഞ്ഞത് തത്തയിലൂടെ

0
parrot-cage

കൂട്ടിലടച്ച തത്തയെക്കുറിച്ച് നിയമസഭയിൽ പരാമർശങ്ങളും ചർച്ചകളും വരെ നിലനിൽക്കുമ്പോഴാണ് കൂട്ടിലെ തത്ത കാരണം കുവൈത്തിൽ ഒരു കുടുംബം തകർന്നത്. ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് ഭാര്യയുടെ മുന്നിൽനിന്ന് തത്ത വിളിച്ച് പറഞ്ഞാൽ കുടുംബം കലങ്ങാതിരിക്കുമോ…

ഗൃഹനാഥനും വീട്ട്‌ ജോലിക്കാരിയും തമ്മിലുള്ള സംഭാഷണമാണ് ഈ വിരുതൻ തത്ത കേൾപ്പിച്ച് കൊടുത്തത്. ഇതോടെ ഭാര്യ പോലീസിൽ കേസ് നൽകി.

എന്നാൽ കേസ് നിലനിൽക്കില്ലെന്ന് പറഞ്ഞതുകൊണ്ട് മാത്രം ഗൃഹനാഥൻ രക്ഷപ്പെട്ടു. ടി വിയിലോ റഏഡിയോയിലോ കേട്ട സംഭാഷണം തത്ത ഏറ്റുപറഞ്ഞതാകാമെന്ന് പറഞ്ഞാണ് പോലീസ് കേസ് തള്ളിയത്.

തലനാരിഴയ്ക്കാണ് ഗൃഹനാഥൻ രക്ഷപ്പെട്ടത്. ഗൾഫ് രാജ്യങ്ങളിൽ പരസ്ത്രീ ബന്ധം കഠിന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തത്ത പറഞ്ഞത് ശരിയായാലും അല്ലെങ്കിലും കൂട്ടിലടച്ച തത്ത തകർത്ത കുടുംബവുമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞു.

Comments

comments