പുലിമുരുകനോട് സ്വര്‍ണ്ണക്കടുവയുടെ ജാമ്യം- സംഗതി വൈറല്‍

0
bijumenon fb post

അണ്ണാ… അണ്ണനെ തോപ്പിക്കാം എന്ന അതിമോഹം കൊണ്ട് വരുകയല്ല… ജീവിക്കാന്‍ വേണ്ടി വരുന്നതാ….’ ബിജുമേനോന്റെ  ഫേസ് ബുക്ക് പോസ്റ്റാണിത്. നവംബര്‍ നാലിന് റിലീസ് ചെയ്യുന്ന ബിജു മേനോന്റെ സ്വര്‍ണ്ണക്കടുവ എന്ന ചിത്രത്തിലെ കടുവ പുലിമുരുകനിലെ പുലിയോട് പറയുന്ന പോലെയാണ് പോസ്റ്റ്. പോസ്റ്റിന് താഴെ ആരാധകരുടെ കമന്റ് നിറഞ്ഞ് കവിയുകയാണ്.

ഫേസ്ബുക്കിലാണ് ബിജുമേനോൻ കടുവയോട് പുലിയുടെ അഭ്യർഥനയെന്ന തരത്തിലുള്ള പോസ്റ്റർ പോസ്റ്റ് ചെയ്തിരിക്കുന്നത്.  മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ണ്ണകടുവ. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഇനിയ, പൂജിതാ മേനോന്‍ എന്നിവരാണ് നായികമാര്‍. ഇന്നസെന്റ്, ഹരീഷ് പേരടി, സുരേഷ് കൃഷ്ണ, ബൈജു എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments

youtube subcribe