പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ ആളെ പട്ടി കടിച്ചു

stray dogs

പോലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തിയ ആളെ പട്ടി കടിച്ചു. പാലായിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഇടപ്പാടി വള്ളിയാന്തടത്തിൽ സജിയെയാണ് പട്ടി കടിച്ചത്.

സജിയുടെ സുഹൃത്തിന്റെ ഓട്ടോ കഴിഞ്ഞ ദിവസം മറിഞ്ഞിരുന്നു. ഇതിൽ പരാതി നൽകാനായിരുന്നു സജി പോലീസ് സ്‌റ്റേഷനിൽ എത്തിയത്. കാന്റീനിന് സമീപം അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന പട്ടിയാണ് കടിച്ചത്.

നായ്ക്കൾക്ക് ആയി സംരക്ഷണ കേന്ദ്രമുള്ള നഗരസഭയാണ് പാല. എന്നാൽ തെരുവ് നായ് ശല്യം അതിക്രമിച്ചിരിക്കുന്ന ഈ സമയത്ത് ഡോഗ് പാർക്കിന്റെ പ്രവർത്തനം താറുമാറായിരിക്കുകയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE