അതിർത്തിയിൽ ഇന്ത്യ തിരിച്ചടിക്കുന്നു; 15 പാക് സൈനികർ കൊല്ലപ്പെട്ടു

india-pakistan-loc

അതിർത്തിയിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്ത്യൻ ആക്രമണത്തിൽ 15 പാക് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 13 പാക് റേഞ്ചേഴ്‌സ് സൈനികരും രണ്ട് ഫ്രോണ്ടിയർ ഫോഴ്‌സ് സൈനികരുമാണ് കൊല്ലപ്പെട്ടത്. നാല്പതിലേറെ തവണ വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് ശക്തമായ മറുപടി നൽകിയതായി ബിഎസ്എഫ് ഉദ്യോഗസ്ഥൻ അരുൺ കുമാർ പറഞ്ഞു.

രജോരി, സാംബ, ആർഎസ് പുര, സചേത്ഗഡ് തുടങ്ങിയ മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറായി വെടിവെപ്പ് തുടരുകയാണ്. പ്രകോപനമില്ലാതെ പാക് ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഉചിതമായ മറുപടി നൽകാൻ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ബിഎസ്എഫിന് വ്യാഴാഴ്ച നിർദേശം നൽകിയിരുന്നു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE