സംസ്ഥാനത്ത് വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം

crackers

സംസ്ഥാനത്ത് വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ എക്സ്പ്ളോസീവ് വിഭാഗം കർശനമാക്കി. ഗുണ്ടും അമിട്ടും, കുഴിമിന്നല്‍ അടക്കമുള്ള സ്ഫോടക ശേഷിയുള്ളവക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ശബ്ദ തീവത്രയുള്ള പടക്കങ്ങള്‍ പ്രയോഗിക്കാന‍ അനുമതി വാങ്ങണം. രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ വെടിക്കെട്ട് പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൊട്ടാസ്യം ക്ളോറേറ്റടക്കമുള്ള നിരോധിത രാസവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.  ജില്ലാ ഭരണകൂടങ്ങൾക്ക് ഇതുസംബന്ധിച്ച  സർക്കുലർ നൽകിയികഴിഞ്ഞു.

NO COMMENTS

LEAVE A REPLY