ധ്യാനിന്റെ പുതിയ മുഖവുമായി ഒരേ മുഖം ടീസർ

0

തിര, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ‘ഒരേ മുഖ’ത്തിന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ സജിത്ത് ജഗദ്‌നന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം എൺപതുകളിലെ കോളെജ് ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ജയലാൽ മേനോൻ, അനിൽ ബിശ്വാസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സന്ദീപ് സദാനന്ദനും ദിപു എസ് നായരും. ഛായാഗ്രഹണം സതീഷ് കുറുപ്പ്. സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ.

ഗായത്രി സുരേഷ്, അജു വർഗീസ്, അർജുൻ നന്ദകുമാർ, ഓർമ ബോസ്, ദീപക് പറമ്പോൽ, അഭിരാമി, ചെമ്പൻ വിനോദ് ജോസ്, മണിയൻപിള്ള രാജു, കാവ്യ സുരേഷ് രൺജി പണിക്കർ, ശ്രീജിത്ത് രവി, ദേവൻ, ബാലാജി ശർമ്മ, ഹരീഷ് പേരടി തുടങ്ങി വൻ താരനിരയുമായാണ് ചിത്രമെത്തുന്നത്.

Comments

comments