ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

pinarayi-assembly

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വിജിലൻസിന് നിരക്കാത്തതൊന്നും ജേക്കബ് തോമസ് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ നടക്കുന്ന പ്രവർത്തനത്തെ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി. അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ വീട്ടിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അദ്ദേഹം നൽകിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

ജേക്കബ് തോമസിനെ പിന്തുണച്ചുകൊണ്ടുള്ള നിലപാടാണ് മുഖ്യമന്ത്രി നിയമസഭയിൽ കൈകൊണ്ടത്.

NO COMMENTS

LEAVE A REPLY