പുസ്തകത്താളുകളിലൂടെ നമ്മൾ അറിഞ്ഞ നരകമല്ല അനുഫവങ്ങളുടെ നരകം

നരകത്തിൽ ആളുകളെ വറുക്കുന്നത് കെപിഎൽ ശുദ്ധി വെളിച്ചെണ്ണയിൽ

സ്വർഗത്തിലേക്ക് യാത്രപോയ ചില സുഹൃത്തുക്കൾ അവരുടെ വിശേഷങ്ങൾ പങ്കുവെക്കുന്നു. യാത്രയിലെ രസകരമായി അനുഭവങ്ങളും ലൂസിഫറിന്റെ ഓട്ടോയിൽ സ്വർഗവാതിലിന് മുന്നിലെത്തിയ രസകരമായ നിമിഷങ്ങളും ഇതുവരെ സ്വർഗ്ഗം കാണാത്തവർക്ക് വേണ്ടി വിവരിക്കുകയാണ് ഈ അത്ഭുത സുഹൃത്തുക്കൾ.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഷാരോൺ സിസ്റ്റർ യേശുവിനൊപ്പം യാത്ര പോയ അതേ ദിവസം തന്നെയായിരുന്നു ഇവരുടെ യാത്രയും. യേശുവെന്ന് തെറ്റിദ്ധരിച്ച് സിസ്റ്റർ നടന്നത് സ്വർഗ്ഗത്തിലെ ഏതോ ഒരു അപ്പൂപ്പന്റെ കൂടെയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളായ ഇവർ പറയുന്നത്.

സിസ്റ്റർ നടന്ന പൂന്തോട്ടം ശങ്കർ സിനിമ ഷൂട്ട് ചെയ്യാൻ സ്വർഗത്തിലെത്തിയവർ സെറ്റ് ഇട്ടതാണെന്നുമാണ് ഇവരുടെ ‘അനുഫവസാക്ഷ്യം’.

നരകത്തിൽ ആളുകളെ വറുക്കുന്നത് കെപിഎൽ ശുദ്ധി വെളിച്ചെണ്ണയിലാണെന്നും കോക്കോനാട് വെളിച്ചെണ്ണ ടീംസ് അവിടെ എത്തിയെങ്കിലും ആളുകളുടെ കയ്യും കാലും വറുക്കാൻ അത് അത്ര പോരാ എന്നാണ് ഇവർക്ക് അവിടെനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.

സ്വർഗത്തിലെത്തിയെന്നും യേശുവിനെ കണ്ടെന്നുമുള്ള ഷാരോൺ സിസ്റ്ററുടെ വാദത്തെ മനോഹരമായി ട്രോളുകയാണ് ഡബ്ൾ ഓംലെറ്റ് സംഘം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE