കെ.സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണം

0
kc jospeh

മുന്‍ മന്ത്രിയും ഇരിക്കൂർ എം.എൽ.എയുമായ കെ.സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കെ.സി ജോസഫിന്‍റെയും കുടുംബത്തിന്‍റെയും വരുമാനം സംബന്ധിച്ച് അന്വേഷണം നടത്താനാണ് ഉത്തരവ്. വിവരങ്ങള്‍ അന്വേഷിച്ച് നവംബര്‍ 29നകം   വിജിലന്‍സ്റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കോഴിക്കോട് വിജിലന്‍സ് ഡി.വൈ.എസ്.പിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഇരിട്ടി സ്വദേശിയായ കെ.എ ഷാജി നല്‍കിയ പരാതിയിലാണ് കോടതി നടപടി.കെ.സി ജോസഫ് മന്ത്രിയായിരുന്ന സമയത്ത് മകന്‍ അശോക് ജോസഫിന്‍റെ ബാങ്ക് അക്കൗണ്ടിലൂടെ ഒന്നര കോടിയുടെ വിനിമയം നടന്നിരുന്നു. ഇതിന്‍റെ സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിയാണിത്.

kc jospeh, vigilance enquiry

Comments

comments

youtube subcribe