മാണിയുടെ ബ്രിട്ടീഷ് പാർലമെന്റിലെ പ്രസംഗം നുണ; തെളിവുമായി പിസി ജോർജ്

p-c-george

കെ എം മാണി ബ്രിട്ടീഷ് പാർലമെന്റിൽ സാമ്പത്തിക സിദ്ധാന്തം അവതരിപ്പിച്ചു എന്നത് നുണയെന്ന് പൂഞ്ഞാർ എംഎൽഎ പിസിജോർജ്.

ബ്രിട്ടൺ സന്ദർശനത്തിനിടെയാണ് ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് പാർലമെന്റ് മീറ്റിങ്ങുകൾക്കായി വിട്ട് നൽകുന്ന അഞ്ചാം നമ്പർ ഹാളിലാണ് മാണി സംസാരിച്ചതെന്നാണ് ജോർജ് പറയുന്നത്.

മാണി അന്ന് ഉയർത്തിയ വാദത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ ഇന്ന് ബ്രിട്ടീഷ് പാർലമെന്റിൽ എത്തിയതോടെ കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വ്യക്തമാക്കുന്നതെന്നും പി സി ജോർജ്.

2012 സെപ്തംബറിൽബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് മാണി സംസാരിച്ചുവെന്നും അദ്ദേഹം തന്റെ പ്രസിദ്ധമായ അധ്വാനവർഗ്ഗ സിദ്ധാന്തം അവതരിപ്പിച്ചുവെന്നും ആയിരുന്നു വാർത്തകൾ വന്നിരുന്നത്.

NO COMMENTS

LEAVE A REPLY