കെ ടി ജലീല്‍: ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ മുസ്ലിം മന്ത്രി

മന്ത്രി കെ.ടി ജലീൽ ശബരിമലയിൽ സന്ദർശനം നടത്തി. ഇതാദ്യമായാണ് ഒരു ഇസ്ലാം വിശ്വാസിയായ മന്ത്രി ശബരിമല സന്ദർശിക്കുന്നത്. മത മൈത്രിയുടെയും മതസൗഹാർദ്ധത്തിന്റെയും ശ്രീകോവിലാണ് അയ്യപ്പ സന്നിധാനമെന്ന് കെ.ടി ജലീൽ  പ്രതികരിച്ചു.
Jaleel on sabarimala

അയ്യപ്പെന്റെ ശ്രീകോവിലിന് തൊട്ടു മുന്നിലായാണ് വാവരേയും അടക്കം ചെയ്തിട്ടുള്ളത്. മത ജാതി വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശിക്കാവുന്ന ഒരിടമാണിതെന്നും ജലീൽ അഭിപ്രായപ്പെട്ടു.

jaleel-on-sabarilamala

ശബരിമല മണ്ഡലമകരവിളക്ക് സൗകര്യങ്ങളുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുക്കാനാണ് മന്ത്രി കെ.ടി ജലീൽ സന്നിധാനത്തെത്തിയത്.


k t jaleel | Sabarimala

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE