പോലീസിൽ ഒരു മതവിഭാഗത്തിന്റെയും ചിഹ്നങ്ങൾ അനുവദിക്കില്ല; കെ ടി ജലീൽ

പോലീസിൽ ഒരു മതവിഭാഗത്തിന്റെയും ചിഹ്നങ്ങൾ അനുവദിക്കാനാവില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ. ഇസ്ലാം മതത്തിൽ താടിവെക്കുക എന്നത് നിർബന്ധമല്ല. അത് സുന്നത്താണെന്നാണ് ഇസ്ലാം വിശ്വാസം. എന്നാൽ ഇതിന്റെ പേരിൽ ഏതെങ്കിലുമ1രു ചിഹ്നം പോലീസിൽ കൊണ്ടുവരാനാകില്ലെന്നും ജലീൽ പറഞ്ഞു.
പോലീസിന് ഒറ്റ ചിഹ്നം മാത്രനമേ പാടുള്ളൂ. അത് കേരള പോലീസ് എന്ന ചിഹ്നമാണ്. അവിടെ വിഭജനം അനുവദിക്കില്ല. അങ്ങനെ സംഭവിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
കഴിഞ്ഞ ദിവസം നിയമസഭയിലെ ധനാഭ്യർഥന ചർച്ചയിൽ ലീഗ് എംഎൽഎ ടി.വി ഇബ്രാഹിം മുസ്ലിം മതവിശ്വാസികളായ പൊലീസുകാർക്ക് താടി വെക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് നിയമസഭയിൽ ചർച്ച ഉണ്ടാകുകയും പിന്നീട് അത് നിയമസഭയുടെ പുറത്തേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here