ബന്ധു നിയമനം; പി കെ ശ്രീമതി രാജി സന്നദ്ധത അറിയിച്ച് കത്ത് നൽകി

pksreemathi

ബന്ധു നിയമന വിവാദത്തിൽ ഇ പി ജയരാജന് പിന്നാലെ രാജി സന്നദ്ധതയറിയിച്ച് പി കെ ശ്രീമതി. ബന്ധു നിയമനത്തിൽ രാജിയ്ക്ക് തയ്യാറാണെന്ന് അറിയിച്ചാണ് ശ്രീമതി നേതൃത്വത്തിന് കത്ത് നൽകിയത്.

വിവാദത്തിൽ ജയരാജൻ കുറ്റസമ്മദം നടത്തി രാജിവെച്ചു എന്ന് പറയുമ്പോഴും താൻ നിയമപരമായേ പ്രവർത്തിച്ചിട്ടുള്ളൂ എന്ന നിലപാടാണ് അദ്ദേഹം നിയമസഭയിൽ എടുത്തത്. ഇനി അറിയേണ്ടത് ശ്രീമതിയ്ക്ക് നേരെ പാർട്ടി തലത്തിൽ എന്ത് നടപടിയായിരിക്കും എന്നതാണ്. രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വരം മുന്നണിയ്ക്ക് പുറത്തുനിന്ന് ഉയർന്നിരുന്നു.

ശ്രീമതിയുടെ മകന്റെ നിയമനവും ശ്രീമതി മന്ത്രി ആയിരിക്കെ മരുകളെ നിയമിച്ചതുമാണ് വിവാദത്തിലായ ബന്ധു നിയമനങ്ങൾ. അതുകൊണ്ടുതന്നെ ശ്രീമതിയുടെ പങ്ക് പാർട്ടി കുറച്ചുകാണാൻ ഇടയില്ല. പാർട്ടിയിൽനിന്നുള്ള നടപടിയെ മയപ്പെടുത്താനാണ് ഇപ്പോൾ രാജി സന്നദ്ധത അറിയിച്ചതെന്നും വിലയിരുത്തപ്പെടുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE